ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആസാം സന്ദര്‍ശിക്കും. ആസാമിലെത്തുന്ന അദ്ദേഹം എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനം കൂടിയാണ് ഇത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ തന്നെയാകും ഇവിടെ ചര്‍ച്ചയാവുക. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില അമിത് ഷാ വിലയിരുത്തും.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വിട്ടത്. ഇതില്‍ 19 ലക്ഷത്തിലധികം ആളുകളെ പുറത്താക്കിയിരുന്നു. ഇതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും മറ്റും പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ആസാമില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.