ബംഗളൂരു: നിയമസഭയില്‍ പോണ് ചിത്രം കണ്ടതിന് രാജിവെയ്ക്കേണ്ടി വന്ന ലക്ഷ്മണ് സവാദിക്ക് പിന്തുണയുമായി കര്‍ണാടക നിയമ മന്ത്രി ജെസി മധുസ്വാമി. ലക്ഷ്മണ് സവാദിയെ ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്ന് അശ്ലീല വീഡിയോ കണ്ടത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സവാദിയെ പിന്തുണച്ച് മന്ത്രി എത്തിയത്. ‘നിയമസഭയിലിരുന്ന് പോണ് ചിത്രം കാണുന്നത് രാജ്യദ്രോഹ കുറ്റമല്ല. ധാര്‍മ്മികമായി പരിശോധിച്ചാല്‍ അത് കാണാന്‍ പാടില്ല പക്ഷെ അതൊരു രാജ്യദ്രോഹകുറ്റമല്ല. യാദൃശ്ചികമായി ഒരു വീഡിയോ കാണുന്നത് വലിയ തെറ്റല്ല’ എന്നായിരുന്നു മധുസ്വാമിയുടെ വാദം.
പോണ് ചിത്രം കണ്ടതിന് മേല്‍ സവാദിയെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ആരെയും വഞ്ചിക്കുകയോ എന്തെങ്കിലും രാജ്യദ്രോഹകുറ്റമോ ചെയ്തിട്ടില്ല ശിക്ഷിക്കപ്പെടാന്‍. ഒരേ കുറ്റത്തിന് വീണ്ടും വീണ്ടും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.