സംഗ്രൂര്‍: തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് പറഞ്ഞ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കമിതാക്കള്‍ പരസ്പരം വെടിയുതിര്‍ത്ത് ജീവനൊടുക്കി. പഞ്ചാബിലെ സംഗ്രൂറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഗുജ്രന്‍ ഗ്രാമത്തില്‍ ആണ് വിചിത്ര സംഭവം. 25കാരനായ ജത് സിംഗ്, 20കാരിയായ ദളിത് പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് ഗ്രാമവാസികള്‍ മൊഴി നല്കി. എന്നാല്‍ ഇരുവരുടെയും ബന്ധുക്കള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അടിവയറ്റിലും യുവാവിന്റെ കഴുത്തിലുമായാണ് വെടിയേറ്റിരിക്കുന്നത്. യുവാവിന്റെ കഴുത്തില്‍ രണ്ടുബുള്ളറ്റുകളാണ് ഉണ്ടായിരുന്നത്.
ഞങ്ങള്‍ ഈ ലോകത്തുനിന്ന് പോകുകയാണ്. എന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എന്റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കി, അതില്‍ മാപ്പ് ചോദിക്കുന്നു. എല്ലാ സുഹത്തുക്കള്‍ക്കും സ്നേഹം. എന്റെ ശത്രുക്കള്‍ കരുതേണ്ട, ഞാന്‍ നിങ്ങളോടുള്ള ഭയത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന്. എനിക്ക് മറ്റുചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ട്. ” – യുവാവ് വീഡിയോയില്‍ പറയുന്നു. യുവാവിനൊപ്പം ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പെണ്‍കുട്ടിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.