ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കളില്‍ 100ശതമാനം കൃത്രിമബീജസങ്കലനം നടത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. 2025ഓടെ ഇത പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകം തുടച്ച് നീക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറയുന്നു.
അലഞ്ഞുതിരിയുന്ന കാലികളില്‍ മിക്കവയും ആണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ്. കശാപ്പ് നിരോധിച്ചതോടെയും ആധുനിക കൃഷിരീതികള്‍ ആരംഭിച്ചതോടെയും ഇവയുടെ എണ്ണം കൂടിയിട്ടുണ്ട്. ആരോഗ്യം നശിക്കുന്നതുവരെ പശുക്കളെ വിലമതിപ്പോടെയാണ് കര്‍ഷകര്‍ കാണുന്നത്. എന്നാല്‍ കാളകളെ കര്‍ഷകര്‍ ഉപേക്ഷിച്ചുപോകുകയാണ്. ഇത് ആള്‍ക്കൂട്ടാക്രമണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ഇതിനോടകം നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് നടന്നത്. ഇപ്പോഴും അത് അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇതില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉയരുന്നുമുണ്ട്.