ചെന്നൈ: പ്രശസ്ത തമിഴ്സിനിമാ നിര്‍മ്മാതാവ് എസ് ശ്രീറാം അന്തരിച്ചു. 60 വയസായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളായി അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ എസ് ശ്രീറാം നിര്‍മ്മിച്ചിട്ടുണ്ട്.
ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. വിക്രം നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി അദ്ദേഹം നിര്‍മ്മിച്ചത്. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ഏറെ സംതൃപ്തി നല്കിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.