ലഖ്നൗ: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആറാം ക്ലാസുകാരനും കൂട്ടരും ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലെ രമാലയിലാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അതേസമയം പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ പെണ്‍കുട്ടിയുടെ പിതാവിനെ നിര്‍ബന്ധിച്ചതായും പരാതികള്‍ ഉയരുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേ തുടര്‍ന്നാണ് ക്രൂരത പുറംലോകം അറിയുന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ശേഷം മൂന്നു കുട്ടിപ്രതികള്ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു. പെണ്‍കുട്ടി ആരോഗ്യം വീണ്ടെടുത്താല്‍ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.