കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ നല്കിയ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ്. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം എടുക്കണം, അല്ലാത്ത പക്ഷം ഷമ്മിയെ അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ഷമി ഇപ്പോള്‍ ജമൈക്കയില്‍ ടീമിനൊപ്പമാണ്.
ചാര്‍ജ്ഷീറ്റ് കാണുന്നതുവരെ താരത്തിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് ബിസിസിഐ അധികൃതര്‍ നല്കുന്ന സൂചന. ഷമിയും വീട്ടുകാരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു ഭാര്യ ഹസിന് ജഹാന്റെ ആരോപണം. കഴിഞ്ഞ വര്‍ഷമാണ് പരാതി നല്‍കിയത്. ഇതേതുടര്‍ന്നു ഷമിക്കും സഹോദരനുമെതിരെ കേസും എടുത്തിരുന്നു. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന് ആരോപിച്ചു. ഇതും താരത്തിന് തിരിച്ചടിയായിരുന്നു.
2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന് ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് പല ആരോപണങ്ങളുമായി ഹസിന് രംഗത്ത് വന്നിരുന്നു.