ഡിസ്പൂര്‍: രോഗി മരിച്ചതില്‍ മനംനൊന്ത് ബന്ധുക്കള്‍ ഡോക്ടറെ തല്ലിക്കൊന്നു. എഴുപത്തി മൂന്നുകാരനെയാണ് ബന്ധുക്കള്‍ ചേര്‍ന്ന് തല്ലി കൊന്നത്. ആസമിലെ ജോര്‍ഹട്ട് ജില്ലയിലെ ടിയോകിലെ തേയില തോട്ടത്തിലെ ക്ലിനിക്കിലായിരുന്നു സംഭവം. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം.
ഡോക്ടര്‍ ഡീബൈല് ദത്തിനെ തൊഴിലാളികള്‍ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും തൊഴിലാളികള്‍ തടഞ്ഞു. ഇതോടെയാണ് ഡോക്ടര്‍ മരണപ്പെട്ടത്. ഏറെ വൈകിയാണ് ഡീബെല് ദത്തിനെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും ഡോക്ടര്‍ മരണപ്പെട്ടിരുന്നു.