ചെന്നൈ: ചെന്നൈയില്‍ മേലുദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൈനികന് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെ ചെന്നൈ പല്ലാവരത്ത് കരസേന ക്യാമ്പിലാണ് സംഭവം. കരസേനയില്‍ റൈഫിള്‍മാനായ പഞ്ചാബ് സ്വദേശി ജഗ്സീര്‍ സിങ് മേലുദ്യോഗസ്ഥന് ഹവില്‍ദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീണ്‍കുമാര്‍ ജോഷിയെ വെടിവെച്ച് കൊലപ്പെടുത്തി.
ശേഷം ജഗ്സീര്‍ ആത്മഹത്യ ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയതിനും കൃതൃ സമയത്ത് ജോലിക്കെത്താത്തിനും ജഗ്സീര്‍ സിങിനെ പ്രവീണ്‍കുമാര്‍ ശകാരിക്കുകയും ശിക്ഷയായി പിന്നിലേക്ക് കരണംമറിഞ്ഞ് ചാടാനും ആവശ്യപെട്ടു. ഇതില്‍ പ്രകോപിതനായ ജഗ്സീര്‍ സിങ് മുറിയില്‍ ഉറങ്ങിക്കിടന്ന പ്രവീണ്‍കുമാറിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ശേഷം ശേഷം ജഗ്സീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം മറ്റ് സൈനികര്‍ സ്ഥലത്തെത്തിയതോടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പല്ലാവരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.