കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും എംപിയുമായി ശശി തരൂരിന് ആശ്വാസം. ഹിന്ദു-പാകിസ്താന് പരാമര്‍ശത്തിലെ അറസ്റ്റ് വാറണ്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വര്‍ഷം തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന് പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി രാജശേഖര്‍ മാന്തയാണ് കേസ് പരിഗണിച്ചത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍. തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിലാണ് തരൂര്‍ ‘ഹിന്ദു പാകിസ്താന്’ പരാമര്‍ശം നടത്തിയത്.
പരാമര്‍ശം വിവാദമാവുകയും ബിജെപി തരൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുമിത് ചൗദരി എന്ന വ്യക്തി നല്കിയ പരാതിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. തരൂരിന്റെ പരാമര്‍ശം ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.