ജമ്മു: വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്. പാകിസ്താന് നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവയ്ച്ചത്. രാവിലെ 11 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഇന്ത്യന്‍ സേന പാകിസ്താന് സേനയ്ക്ക് കനത്ത തിരിച്ചടി നല്‍കിയതായും പ്രതിരോധ വക്താവ് അറിയിച്ചു.