ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖ ബാധിതനായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബിഹാര്‍ യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് പ്രൊഫസറായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.
ബിഹാര്‍ കോണ്‍ഗ്രസിലെ ജനകീയനായിരുന്ന ജഗന്നാഥ് മിശ്ര മൗലാന എന്ന പേരിലും അറിയപ്പെട്ടു. ഇടക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. ശേഷം എന്‍സിപിയിലും പിന്നീട് ജെഡിയുവിലും പ്രവര്‍ത്തിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ പ്രതിയായിരുന്നെങ്കിലും റാഞ്ചി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
മൂന്നു തവണ ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുള്ള ജഗന്നാഥ് മിശ്ര കേന്ദ്രമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് നിതീഷ് മിശ്ര ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ജഗന്നാഥ് മിശ്രയുടെ നിര്യാണത്തെ തുടര്‍ന്ന് ബിഹാറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.