ഒഡീഷ: കുട്ടികള്‍ ഇല്ലാത്ത ദുഃഖം താങ്ങാനാവുന്നില്ലെന്ന് കത്തെഴുതി വെച്ച് എന്‍ഐടി പ്രൊഫസറും ഭാര്യയും ജീവനൊടുക്കി. ഒഡീഷയില്‍ റൂര്‍ക്കേലയിലെ വീട്ടിലാണ് എന്‍ഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ റസു ജയ്ബാലനേയും ഭാര്യയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ഐടിയില്‍ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറായിരുന്നു മരിച്ച റസു ജയ്ബാല്‍. കുട്ടികളില്ലാത്തതിനാലാണ് മരിക്കുന്നതെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി.
ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നാണ് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയത്. കുട്ടികളില്ലാത്തതിനാല്‍ ഇരുവരും മാനസിക സമ്മര്ദ്ദത്തിലായിരുന്നിരിക്കാമെന്നും പോലീസ് പറയുന്നു.