ഡെറാഡൂണ്‍: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യം നടത്തുകയാണ് കേരളാ പോലീസ്. ഇപ്പോള്‍ കേരളാ പോലീസിന്റെ പാത പിന്തുടരുകയാണ് ഉത്തരാഖണ്ഡ് പോലീസും. ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ ഉത്തരാഖണ്ഡ് പോലീസ് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും വിവിധ വിഷയങ്ങളില്‍ ജനങ്ങളുമായി സംവദിക്കുന്നതിനുമായാണ് പോലീസ് സേനകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സുരക്ഷ, സൈബര്‍ സുരക്ഷ, സ്ത്രീസുരക്ഷ, വിവിധ സാമൂഹ്യ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ ഉത്തരാഖണ്ഡ് പോലീസ് ടിക് ടോക്കില്‍ പങ്കുവെക്കും.