ന്യൂഡല്‍ഹി: ഗായികയും റാപ്പറുമായി ഹാര്‍ഡ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയിരിക്കുന്നത്.
അപമാനകരമായ വീഡിയോ പോസ്റ്റ് ചെയ്തു എന്ന വിമര്‍ശനങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നിരുന്നു. ഹാര്‍ഡ് കൗറും ഖലിസ്ഥാന്‍ അനുകൂലികളും ചേര്‍ന്ന് മോഡിക്കും ഷായ്ക്കുമെതിരെ അസഭ്യ പരാമര്‍ശം നടത്തുന്നത് വീഡിയോയില്‍ കാണാം.
ഇതാദ്യമായല്ല ഹാര്‍ഡ് കൗര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍എസ്എസ് മേധാവി ഭാഗവതിനെതിരെയും വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവനകള്‍ നടത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.