ഹൈദരാബാദ്: മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന് മധു പ്രകാശ് അറസ്റ്റില്‍. സ്ത്രീധനത്തുകയെ ചൊല്ലി മധു പ്രകാശ് മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് നല്കിയ മൊഴി. അതുകൊണ്ട് തന്നെ അവളുടെ മരണത്തില്‍ സംശയമുണ്ടെന്നാണ് പിതാവ് നല്‍കിയിരിക്കുന്ന പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ പറയുന്നത്. ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാരതിയെ കണ്ടത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു ഭാരതി. ‘സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു’. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നല്കുന്ന വിശദീകരണം.