അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരവ് അര്‍പ്പിച്ച് രാജ്യം. സുഷമ സ്വരാജിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. സംസ്കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. എയിംസില്‍നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ഭൗതികശരീരം സ്വവസതിയിലേക്ക് എത്തിച്ചത്. സംസ്കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണി വരെ പൊതുദര്‍ശനത്തിനായി ഡല്‍ഹിയിലെ വസതിയിലും 12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും വെയ്ക്കും.
രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെയാണ് അനുശോചനം രേഖപ്പെടുത്തി. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്ഷവര്ധന്, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.