ശ്രീനഗര്‍: ക്രിക്കറ്റ് വേഷം അഴിച്ചു വെച്ച് പട്ടാള വേഷത്തിലെത്തിയ ക്രിക്കറ്റ് നായകന് വലിയ തോതിലുള്ള പിന്തുണകളാണ് ഉയര്‍ന്നത്. താര ജാഡകളില്ലാതെ സ്വന്തം ഷൂ പോളിഷ് ചെയ്യുന്ന ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
എംഎസ് ധോണി ഫാന്‍സ് ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലാണ് പ്രത്യേക സൗകര്യങ്ങളില്ല, പ്രത്യേക സുരക്ഷയില്ല. കാരണം അദ്ദേഹം രാഷ്ട്രസേവനത്തിലാണ്. നമ്മുടെ ധീരസൈനികരെപ്പോലെ. തന്റെ ലാളിത്യം കൊണ്ട് ധോനി നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് എന്ന കുറിപ്പോടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ഫോട്ടോയെയും വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി.
സൈനികരെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ പ്രവൃത്തി മാത്രമാണെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. ഇതിനെ ഇത്തരത്തില്‍ പ്രകീര്ത്തിക്കേണ്ട കാര്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധോണി അവിടെ കുറച്ചു ദിവസമേ ഉണ്ടാകൂ. ഇതൊക്കെ എന്നും ചെയ്യുന്ന സൈനികരെ കുറിച്ച് എന്തു പറയും-ട്വിറ്ററില്‍ ചിലര്‍ ചോദിച്ചു. ഇപ്പോള്‍ ട്വിറ്ററിലും ഇത് ചര്‍ച്ചയായിരിക്കുകയാണ്.
.@msdhoni winning our hearts with his simplicity & humbleness. ❤?
No special privileges, No special protection. Because he is on national duty, just like our brave soldiers!#throwback #IndianArmy #Dhoni pic.twitter.com/fNjplZdmi1
— MS Dhoni Fans Official (@msdfansofficial) August 5, 2019