ഹൈദരാബാദ്: ചേക്ലേറ്റ് നല്കി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചേക്ലേറ്റ് നല്കി പ്രലോഭിപ്പിച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കുട്ടി വയറുവേദന എടുക്കുന്നതായി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഹെഡ്മാസ്റ്റര് സുബ്ബറാവുവിനെ അറസ്റ്റു ചെയ്തു. മാതാപിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.