ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ഇനി മുന്‍നിരയിലേയ്ക്ക് എത്തും. പാര്‍ലമെന്റില്‍ എംപിമാരുടെ ഇരിപ്പിടത്തിന്റെ ക്രമീകരണത്തിലാണ് മാറ്റം വരുത്തുന്നത്. സ്പീക്കര്‍ ഓം ബിര്‍ലയാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അടുത്ത സമ്മേളനം മുതല്‍ പുതിയ രീതി നടപ്പിലാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, എച്ച് ഡി സദാനന്ദഗൗഡ എന്നിവര്‍ക്കാണ് ഇപ്പോള്‍ മുന്‍നിരയില്‍ ഇരിപ്പിടം ഉള്ളത്.
ഒന്നാം മോഡി സര്‍ക്കാറില്‍ പ്രമുഖരായ എല്‍കെ അദ്വാനി, സുഷമാ സ്വരാജ് തുടങ്ങിയ നേതാക്കളായിരുന്നു മുന്‍നിരയില്‍ ഇരുന്നിരുന്നത്. ഇക്കുറി ഇവരില്‍ പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതിനാല്‍ ലോക്സഭയില്‍ ഇല്ല. ഇതിനാലാണ് മാറ്റം വന്നിരിക്കുന്നത്.