ഗുരുഗ്രാം: മാന്‍ഹോളില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിക്കടുത്ത ഗുരുഗ്രാമിലാണു സംഭവം നടന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ പത്ത് മാസം പ്രായമായ കുഞ്ഞാണ് തുറന്ന് കിടന്ന മാന്‍ഹോളില്‍ വീണ് മരിച്ചത്.
സഹോദരനൊപ്പം റോഡില്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് തുറന്ന് കിടന്ന മാന്‍ഹോളിലേക്ക് വീണത്. കുട്ടിയുടെ സഹോദരന്റെ ഉച്ചത്തിലുള്ള കരച്ചില് കേട്ട് ഓടിയെത്തിയ മുത്തച്ഛനാണ് കുഞ്ഞിനെ മാന്‍ഹോളില്‍ നിന്നും പുറത്തെടുത്തത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പറേഷനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.