ജമ്മു: കനത്ത മഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ദേശായപാതയില്‍ മണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്.
ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ്വരയില് അവശ്യസാധനങ്ങളുടെ വിതരണം മുടങ്ങി. സംഭവത്തെ തുടര്‍ന്ന് അമര്‍നാഥ് യാത്രയും താല്‍ക്കാലികമായി നിര്ത്തിവെച്ചിരിക്കുകകയാണ്. കനത്ത മഴയെത്തുടര്ന്നന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. ദേശീയ പാതയില്‍ മണ്ണ് നീക്കം ചെയ്ത വരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.