മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി കര്‍ണാടക ബിജെപി നേതൃത്വം. ഇന്നലെ രാത്രി തുടങ്ങിയ തെരച്ചിലില്‍ ഇപ്പോഴും തുടരുകയാണ്. കേരള കോസ്റ്റല്‍ പോലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥിനെ നേത്രാവതി പുഴയില്‍ കാണാതായത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങുകയുമായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു. പുഴയില്‍ ചാടിയെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്.