ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല് റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം മരണപ്പെട്ടത്. തെലങ്കാനയിലെ നല്ഗോണ്ടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ രംഗത്തേയ്ക്ക് ഇറങ്ങി. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. നാലു തവണയാണ് അദ്ദേഹം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു അദ്ദേഹം. ഐകെ ഗുജ്റാളിന്റെയും മന്മോഹന്സിങ്ങിന്റെയും കാലത്തു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, നഗരവികസനം, സാസ്കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു.
കോണ്‍ഗ്രസില്‍ പൊതുജീവിതം തുടങ്ങിയ ജയ്പാല് റെഡ്ഢി 15 വര്‍ഷം ആന്ധ്ര നിയമസഭാംഗം കൂടിയായിരുന്നു. ആദ്യകാലത്ത് കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 21 വര്‍ഷത്തെ ഇടവേളക്ക് ശേഷം 1998ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പിന്‍ക്കാലത്ത് നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം പാര്‍ട്ടിയുടെ ശക്തനായ വക്താവുമായി.