കൊല്‍ക്കത്ത: പഠിച്ച കാലയളവില്‍ വിവേചനപരമായി പെരുമാറിയെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റി പ്രൊഫസറെ പൂര്‍വ്വ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബംഗാളി വിഭാഗത്തിലെ അധ്യാപകന് അബ്ദുള്‍ കാഫിയെയാണ് വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ സര്‍വകലാശാല കവാടത്തിന് സമീപം ചായ കുടിക്കുകയായിരുന്നു അധ്യാപകന്. ഈ സമയം അവിടെ എത്തിയ രാജേഷ് സന്ത്ര എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രൊഫസറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടി കൊണ്ട് താഴെ വീണ അധ്യാപകനെ വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
2015-ല്‍ യൂണിവേഴ്സിറ്റിയില്‍ ബംഗാളി വിഭാഗത്തില്‍ പഠിച്ച കാലയളവില്‍ അധ്യാപകന് വിവേചനപരമായ രീതിയില്‍ പെരുമാറിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ മര്‍ദ്ദിച്ചത്. രാജേഷ് സന്ത്രക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. തന്റെ വിദ്യാര്‍ത്ഥി ആയിരുന്നെന്ന കാരണം കൊണ്ട് നടപടി വേണ്ട എന്ന അഭിപ്രായത്തിലാണ് അധ്യാപകന്.