ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരു കോടിയിലേറെ മരങ്ങള്‍ വെട്ടാന്‍ മോഡി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കണക്കുകള്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വികസന പദ്ധതികള്‍ക്കായി മോഡി സര്‍ക്കാര്‍ 2014-19നും ഇടയില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്.
ഏറ്റവുമധികം മരങ്ങള്‍ വെട്ടിയത് 2018-19 കാലഘട്ടത്തിലാണ്. 26.91 ലക്ഷം മരങ്ങളാണ് ഇക്കാലയളവില്‍ വെട്ടിയത്. കാട്ടുതീ കാരണം എത്ര മരങ്ങള്‍ നശിച്ചെന്നതു സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.
അതേസമയം, നമ്മുടെ ഭാവിയെയാണ് ബിജെപി നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.