മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തെ വെള്ളത്തിനിടിയിലാക്കി. പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ മുംബൈ നഗരത്തില്‍ വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുരുങ്ങിയത് 30 മിനിറ്റിന്റെ കാലതാമസുണ്ട്.
മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചിരിക്കുന്നത്.