ബംഗളൂരു: ചന്ദ്രയാന്‍ 2ന്റെ രണ്ടാം ഘട്ട ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 1:08നായിരുന്നു ഭ്രമണപഥം ഉയര്‍ത്തിയത്.
883 സെക്കന്‍ഡ് ചന്ദ്രയാന്‍ രണ്ടിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഭൂമിയില്‍ നിന്ന് 251 കിലോമീറ്റര്‍ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റര്‍ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ഉപഗ്രഹമുള്ളത്.
ഈ മാസം 29നായിരിക്കും മൂന്നാമത്തെ ഭ്രമണപഥമുയര്‍ത്തല്‍ നടത്തുക.