വാരാണസി: യുവതിയെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഭഡോഹി ജില്ലാ യൂണിറ്റ് ബിജെപി പ്രസിഡന്റ് ആയിരുന്ന കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായിരിക്കുന്നത്. ഒരു ജോലിയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഒരു വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കാണാനെന്നു പറഞ്ഞ് മിശ്ര 32 കാരിയായ യുവതിയെ ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയായിരുന്നു.
യുവതി ലോഡ്ജിലേക്ക് വരാമെന്ന് സമ്മതിക്കുകയും ചെയ്തു. ലോഡ്ജ് മുറിയിലേക്ക് പ്രവേശിച്ചയുടനെ മിശ്ര യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ‘യുവതി എതിര്‍ക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ മിശ്രയുടെ മുറിയ്ക്ക് പുറത്തുള്ളവരും ഇതറിഞ്ഞു. യുവതി എമര്‍ജന്‍സി പോലീസ് സംവിധാനങ്ങളിലേക്ക് വിളിക്കുകയും മറ്റുള്ളവര്‍ സിഗ്ര പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.’ പോലീസ് ഓഫീസര്‍ പറയുന്നു. യുവതിയെ ലൈംഗികമായി ആക്രമിച്ചതിന് മിശ്രയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.