ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബിഹാറിലെ പാറ്റ്നയില്‍ ഡല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടെയാണ് കുഞ്ഞ് മരിച്ചത്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്.
ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയ കുഞ്ഞാണ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് ഡപ്യൂട്ടി കമ്മീഷണറായ സഞ്ജയ് ഭാട്ടിയ പറയുന്നു. കുട്ടി ഹൃദ്രോഗിയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മികച്ച വൈദ്യസഹായം നല്‍കുന്നതിനാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.