ഗാന്ധി നഗര്‍: ജോലി സമയം പോലീസ് സ്റ്റേഷനില്‍ വെച്ച് ടിക് ടോക് വീഡിയോ എടുത്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ലന്ഘ്നജ് പോലീസ് സ്റ്റേഷനിലാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അര്‍പിത ചൗധരി എന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജൂലൈ 20നാണ് അര്‍പിത വീഡിയോ ചിത്രീകരിച്ചത്. ജോലി സമയമായിരുന്നിട്ടും അര്‍പിത യൂണിഫോം ധരിച്ചിരുന്നില്ല. സ്റ്റേഷനുള്ളില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വാട്സ്ആപ്പിലും സാമൂഹിക മാധ്യമങ്ങളിലും വീഡിയോ പ്രചരിപ്പിച്ചതോടെയാണ് ഇക്കാര്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചതുകൊണ്ട് അര്‍പിതയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അര്‍പിത നിയമലംഘനം നടത്തിയെന്ന് ഡപ്യൂട്ടി സൂപ്രണ്ട് മഞ്ജിത വന്‍സാര പറഞ്ഞു. 2018ലാണ് അര്‍പിത മെഹസാന പോലീസ് സ്റ്റേഷനിലെത്തിയത്.