ഹൈദരാബാദ്: കരാട്ടെ ക്ലാസിനിടെ സ്കൂളിന്റെമേല്ക്കൂര തകര്‍ന്നു വീണ് രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഏഴു പേര് കരാട്ടെ പരിശീലനം നടത്തുന്നതിനിടെ വ്യാഴാഴ്ച മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഉള്‍പ്പെടെ നാലു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച രണ്ടു കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഹൈദരാബാദിലെ കുക്കാട്ട്പള്ളിയിലുള്ള സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ഒളിവിലാണ്. സ്കുള് മാനേജുമെന്റിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു