രാജഭരണകാലത്തെ ഓര്‍മ്മകള്‍ പുതുക്കുന്ന രീതിയിലായിരുന്നു ഒരു ജനസേവകന്റെ യാത്ര. കീഴുദ്യോഗസ്ഥരെക്കൊണ്ട് പല്ലക്ക് ചുമപ്പിച്ച് അതില്‍ കയറിയിരുന്നു രാജാവിനെപ്പോലെയായിരുന്നു ചക കുന്തി പ്രദേശത്തെ ജനങ്ങളെ കാണാന്‍ ജില്ലാ വികസന കമ്മീഷണര്‍ എത്തിയത്. ജനസേവകന്റെ രാജകീയ യാത്രയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ജമ്മു കാശ്മീരില്‍ നിന്നാണ് ഇക്കാഴ്ച കാമറയില്‍ പതിഞ്ഞത്. റമ്പാന് മേഖലയിലാണ് സംഭവം. ജില്ലാ വികസന കമ്മീഷണര്‍ ഷൌക്കത്ത് ഐജാസ് ഭട്ടാണ് കീഴുദ്യോഗസ്ഥരെക്കൊണ്ട് പല്ലക്ക് ചുമപ്പിച്ച് ജനങ്ങളെ കാണാന്‍ എത്തിയത്. നാലു പേര് പല്ലക്ക് ചുമന്നപ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ ചുമതല മേലുദ്യോഗസ്ഥനെ വെയില് കൊള്ളിക്കാതെ കുട ചൂടിക്കുക എന്നതായിരുന്നു.
എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പ് തലത്തില്‍ ഭട്ടിനെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.