ഡിസ്പൂര്‍: പ്രളയത്തില്‍ തകര്‍ന്ന ആസ്സാമിന് കൈത്താങ്ങുമായി അമിതാഭ് ബച്ചന്. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അമിതാഭ് ബച്ചന്. കൂടാതെ ഈ അവസരത്തില്‍ മറ്റുള്ളവരോട്, സഹായിക്കാനും അമിതാഭ് ബച്ചന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആസ്സാം വലിയ ദുരിതത്തിലാണ്. വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കൂ. നിങ്ങള്‍ക്ക് കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കൂ. ഞാന്‍ നല്കി, നിങ്ങളും എന്നാണ് അമിതാഭ് ബച്ചന് ആസ്സാം ജനങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
അതേസമയം, അമിതാഭ് ബച്ചന് നന്ദി രേഖപ്പെടുത്തി ആസ്സാം മുഖ്യമന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. ആസ്സാമിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അക്ഷയ് കുമാറും നല്‍കിയിരുന്നു. ആസ്സം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കിയത്.