ന്യൂഡല്‍ഹി: പിഞ്ചുകുഞ്ഞിനെ കസേരയില്‍ കെട്ടിയിട്ട് ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ രാജ്യമൊട്ടാകെ വ്യാപിച്ചതോടെ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്കി.
വീഡിയോയുടെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കര്‍ണാടക മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ 58 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഏകദേശം ഒരുവയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് കസേരയില്‍ കെട്ടിയിട്ട് ഒരാള്‍ ജയ് ശ്രീറാം വിളിക്കൂവെന്ന് നിര്‍ബന്ധിക്കുന്നത്. കരയുന്ന കുഞ്ഞിനെ ഇയാള്‍ മുഖത്ത് തട്ടുകയും തല്ലുകയും ചെയ്യുന്നു. തല്ലിയതിനെ തുടര്‍ന്ന് കുഞ്ഞ് കരയുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, വീഡിയോ വ്യാജമാണെന്ന് ഒരുവിഭാഗം ആരോപിച്ചു. ആഴ്ചകളായി വാട്ട്സ് ആപ്പിലും മറ്റും പ്രചരിക്കുന്നുണ്ടെന്നും വ്യാജമാണെന്നുമാണ് ഇവരുടെ വാദം. വീഡിയോയുടെ ഉറവിടം വ്യക്തമായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ബിജെപി സോഷ്യല്‍ മീഡിയ ദേശീയ ചുമതല വഹിക്കുന്ന പ്രീതി ഗാന്ധി വ്യക്തമാക്കി.
Dear @smritiirani ji,
What are you the Minister for, when such incidents are happening in the country?
Forcefully asking a child that cannot even speak to chant Jai Shri Ram?
Isn't this Child Right's Violation and Abuse? @MahilaCongress @DrPushpaAmarnat @LavanyaBallal pic.twitter.com/IkvnjDHty0
— Karnataka Pradesh Mahila Congress (@KarnatakaPMC) July 20, 2019