താന്‍ തരണ്‍: കാമുകനൊപ്പം പോകുവാന്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. രണ്ട് മക്കളുടെ അമ്മയായ സിമ്രാന് കൗര്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. അമ്മയെ വെറുതെ വിടരുതെന്നും, ശിക്ഷയായി തൂക്കി കൊല്ലണമെന്നും ആവശ്യപ്പെട്ട് മക്കളും രംഗത്തെത്തി. പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച രാത്രിയാണ് സിമ്രാന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയത്. ആദ്യം ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷം കൊടുത്തു. ശേഷം മരണം ഉറപ്പാക്കുവാന്‍ വേണ്ടി കഴുത്തില്‍ കയര്‍ ഇട്ട് മുറുക്കുകയും ചെയ്തു. കഴുത്തില്‍ കയര്‍ ഇട്ട് മുറുക്കി കൊല്ലുന്നത് മക്കള്‍ കണ്ടതോടെയാണ് സിമ്രാന്റെ ക്രൂരത പുറം ലോകം അറിഞ്ഞത്. ഭര്‍ത്താവ് മരിച്ചെന്ന ധാരണയില്‍ രണ്ടുമക്കളെയും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കിയ ശേഷം കാമുകനോടൊപ്പം സ്ഥലം വിടുകയായിരുന്നു. എന്നാല്‍ അബോധാവസ്ഥയിലായ യുവാവ് മരണത്തോട് മല്ലടിക്കുകയായിരുന്നു.
രജ്പ്രീതിന്റെ വീട്ടിലെത്തിയ കുട്ടികള്‍ അച്ഛന്റെ കഴുത്തില്‍ അമ്മ കയറിട്ട് മുറുക്കുന്നതു കണ്ടതായി മുത്തശ്ശനോട് പറയുകയും ചെയ്തു. ഉടനെ കുട്ടികളെയും കൂട്ടി വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടത് പിടയുന്ന രജ്പ്രീതിനെയാണ്. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി.
അടുത്തിടെയാണ് സിമ്രാന് ലൗവ്പ്രീത് സിങ്ങ് എന്നയാളുമായി പ്രണയത്തിലാകുന്നത്. സിമ്രാന്റെ കുടുംബം ഈ ബന്ധം അവസാനിപ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മക്കളുടെ ഭാവിയെ കരുതിയെങ്കിലും കാമുകനെ മറക്കണമെന്നു പറഞ്ഞെങ്കിലും പ്രണയവുമായി സിമ്രാന് മുന്നോട്ടു പോകുകയായിരുന്നു. എതിര്‍പ്പ് ശക്തമായതോടെയാണ് ഭര്‍ത്താവിനെയും കൊലപ്പെടുത്തി സിമ്രാന് നാട് വിടാന്‍ തീരുമാനിച്ചത്.