ഹരിദ്വാര്‍: മുന്നറിയിപ്പ് അവഗണിച്ച് ഗംഗയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ടു. കുതിച്ചൊഴുകിയ നന്ദിയില്‍ നിന്ന് ജീവനു വേണ്ടി മല്ലടിച്ച യുവാവിനെ രക്ഷിച്ച് പോലീസുകാരന്. ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന യുവാവാണ് ഗംഗയിലേക്ക് കാല്‍വഴുതി വീണത്.
ഏറെ ദൂരം നദിയിലൂടെ ഒഴുകിയ ഇയാളെ സണ്ണി എന്ന പോലീസുകാരനാണ് രക്ഷപ്പെടുത്തിയത്. ശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെ നദിയിലേക്ക് നീന്തിയ യുവാവിന്റെ ജീവന് രക്ഷപ്പെടുത്തിയ പോലീസുകാനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. യുവാവിനെ രക്ഷിക്കുന്ന വീഡിയോ ഉത്തരാഖണ്ഡ് പോലീസാണ് പങ്കുവച്ചത്. ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കനത്ത മഴയില്‍ ഗംഗയിലെ ജലിനരപ്പ് ഉയര്‍ന്നിരുന്നു. കണ്‍വാര്‍ തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ഗംഗാ നദിക്കരിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ തീര്‍ത്ഥാടകര്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമാക്കുന്നതായാണ് പോലീസ് വിശദമാക്കുന്നത്.
हरियाणा निवासी विशाल #haridwar स्थित कांगड़ा घाट पर नहाने गया था। तभी उसका पैर फिसला और वह गंगा के तेज बहाव में बहने लगा है। इसी दौरान वहां मौजूद #UttarakhandPolice के जवान #सन्नी की नजर उस पर पड़ी। सन्नी ने तत्काल गंगा में कूदकर युवक को कड़ी मशक्कत के बाद सकुशल बचा लिया। pic.twitter.com/g1qhBYKhlF
— Uttarakhand Police (@uttarakhandcops) July 20, 2019