ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്ബത്തിന് വിലക്ക് ഏര്‍പ്പെടുത്തി യുഎസ്. യുഎസിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ത്തതായി യുണേറ്റഡ് സ്റ്റേറ്റ്സ് ആന്റ് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്ട്രേഷന് (യുഎസ്എഫ്ഡിഎ) കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
യുഎസില്‍(വിദേശത്ത്) വില്‍ക്കുന്ന സര്‍ബത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍ ഉണ്ടെന്നാണ് കുപ്പിയുടെ പുറത്തൊട്ടിക്കുന്ന ലേബലില്‍ ചേര്‍ത്തിരിക്കുന്നത്. യുഎസ് ഉള്‍പ്പടെ വിദേശത്തേയ്ക്കുള്ള കുപ്പികളും രാജ്യത്ത് വില്‍പ്പനയ്ക്കുള്ള കുപ്പികളും വേറെ വേറെയാണ് തയ്യാറാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബെല്‍ സര്‍ബത്ത്, ഗുലാബ് സര്‍ബത്ത് എന്നിങ്ങനെ രണ്ടിനം സര്ബത്തുകളാണ് പതഞ്ജലി ഇന്ത്യയിലും വിദേശത്തുമായി വില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉത്പന്നങ്ങളുടെയും വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ഫെഡറല്‍ കോടതിയും ഉത്തരവിട്ടു. ആ ബാച്ചിലുള്ള മുഴുവന്‍ സര്‍ബത്തുകളും തിരിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് കമ്പനിക്ക് യുഎസ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ പതഞ്ജലി അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.