ന്യൂഡല്‍ഹി: ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പല്‍ ഗ്രേസ് 1 ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അറിയിച്ചതെന്ന് മുരളീധരന് ട്വീറ്റ് ചെയ്തു.
ജിബ്രാള്‍ട്ടര്‍ ഭരണകൂടവുമായി ഹൈക്കമ്മീഷന് ബന്ധപ്പെടുന്നുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെ ഹൈക്കമ്മീഷന് പ്രതിനിധികള്‍ ജുലൈ 24 -ാം തീയതി നേരിട്ടെത്തി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പാണ് ബ്രിട്ടന് ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ചാണ് ബ്രിട്ടന് ഗ്രേസ് 1 എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.