ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തില്‍ വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭൂരിഭാഗവും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം ബിഹാറില്‍ രണ്ട് ദളിത് യുവാക്കളെയും ഒരു മുസ്ലീം യുവാവിനെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആള്‍ക്കൂട്ട ആക്രമണമെന്ന വാദം നിഷേധിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവന വിവാദത്തില്‍ കലാശിച്ചതോടെ മുക്താര്‍ അബ്ബാസ് നഖ്വിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സുര്‍ജ്ജേവാല രംഗത്തെത്തി.
ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങള്‍ക്ക് രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുപോലും മന്ത്രിക്ക് അറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ബിജെപി ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുകയാണ്. ആക്രമണങ്ങളിലെ പ്രതികളെ സംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.