മിര്‍സാപൂര്‍; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിലേടുത്തു. ഉത്തര്‍പ്രദേശ് പോലീസാണ് പ്രിയങ്കയെ കസ്റ്റഡയിലേടുത്തത്.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പ്രിയങ്കയെ മിര്‍സാപൂരില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂലൈ 17 ല്‍ ഉണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റവരെ കാണാന്‍ പോകുന്ന വഴി പ്രിയങ്കയെ പോലീസ് തടഞ്ഞു.
തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മിര്‍സാപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂലൈ 17 ല്‍ സോന്‍ഭദ്രയിലുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് സോന്‍ഭദ്രയില്‍ വെടിവെയ്പ്പുണ്ടായത്.