ന്യൂഡല്‍ഹി: നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെല്‍സണ്‍ മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്നോട് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആദ്യം നിര്‍ദേശിച്ചത് നെല്‍സണ്‍ അങ്കിളാണെന്ന് പ്രിയങ്ക പറഞ്ഞു.
നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ് ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എന്നും എന്റെ പ്രചോദനവും മാര്‍ഗദര്‍ശിയുമായിരിക്കും. പ്രിയങ്ക ട്വീറ്റ് ചെയ്തു.