തഞ്ചാവൂര്‍: ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഫേസ്ബുക്കിലൂടെ ആളുകളെ ക്ഷണിച്ച യുവാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന് (33) ആണ് അറസ്റ്റിലായത്. സമാധാന അന്തീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, മതവിശ്വാസം വൃണപ്പെടുത്തല്‍, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ജൂലായ് 13നാണ് തമിഴ്നാട് കുടിയരശ് കച്ചിയുടെ സ്ഥാപക നേതാവായ യുവാവ് ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.