ബാരമുള്ള: കാശ്മീരിലെ ബാരമുള്ളയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തി സൈനികര്‍. തങ്ങളുടെ ജീവന് പണയംവെച്ചാണ് കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ സൈനികര്‍ രക്ഷപ്പെടുത്തിയത്. സൈനികര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്മാര് പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സിആര്‍പിഎഫ് ജവാന്മാരായ എംജി നായിഡു, നല്ല ഉപേന്ദ്ര എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നതോടെ സൈനികരെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി.
#WATCH CRPF personnel saved a girl from drowning in Baramulla, Jammu and Kashmir, earlier today. pic.twitter.com/bORwRla6vV
— ANI (@ANI) July 15, 2019