ലക്നൗ: യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹത്തോടൊപ്പം ഭാര്യയെയും ബസ്സില്‍ നിന്നും ഇറക്കി വിട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. 37കാരനായ രാജു മിശ്രാണ് ഹൃദയാഘാതം മൂലം മരിച്ചത്. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇയാളുടെ മൃതദേഹത്തോടൊപ്പം ഭാര്യയെയും ഇറക്കി വിടുകയായിരുന്നു.
ഭാര്യയില്‍ നിന്ന് ടിക്കറ്റ് പിടിച്ചുപറിച്ചതായും പരാതിയുണ്ട്. ബറേച്ചില്‍ നിന്ന് ലക്നൗവിലേക്ക് ബസില്‍ സഞ്ചരിക്കുകയായിരുന്നു രാജു മിശ്രയും ഭാര്യയും. ലക്നൗവില്‍ എത്താറായപ്പോള്‍ 37കാരനായ രാജു മിശ്ര ഹൃദയാഘാതം മൂലം മരിച്ചു. സംഭവമറിഞ്ഞതോടെ ബസ് ജീവനക്കാര്‍ ഭര്‍ത്താവിന്റെ മൃതദേഹവുമായി യുവതിയെ ബസില്‍ നിന്നും നിര്‍ബന്ധിച്ച് ഇറക്കിവിട്ടുവെന്ന് രാജു മിശ്രയുടെ സഹോദരന് മുരളി മിശ്ര ആരോപിച്ചു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ബസ് ജീവനക്കാര്‍ നിഷേധിച്ചു. യുവാവിന് ഹൃദയാഘാതം അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസിനകത്തുളള ഡോക്ടറുടെ സേവനം തേടിയെങ്കിലും ലഭിച്ചില്ലെന്നും തുടര്‍ന്ന് ബസ് നിര്‍ത്തി സ്വകാര്യ ഡോക്ടറുടെ സേവനം ലഭ്യമാക്കിയതായി കണ്ടക്ടര്‍ പറയുന്നു.