മധുര: അണ്ണാ ഡിഎംകെ എംഎല്‍എ അന്തരിച്ചു. മധുര തിരുപ്രംകുണ്ഠം എംഎല്‍എ എ കെ ബോസ് (69)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭരണപക്ഷത്തുണ്ടായിരുന്ന ബോസ്, വിശ്വാസവോട്ടെടുപ്പു നടന്നാല്‍ ടിടിവി ദിനകരനു പിന്തുണ പ്രഖ്യാപിക്കുമെന്നു പറഞ്ഞതു വിവാദമായിരുന്നു. പിന്നിടു ഭരണപക്ഷത്ത് തന്നെ തുടര്‍ന്നു.