ന്യൂഡല്‍ഹി; പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഉടന്‍ തന്നെ കണ്ടുപിടിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് ഏഴ് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. അതിനാല്‍ എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.
സോണിയയുടെയും രാഹുലുന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് പുതിയ ഊര്‍ജം പകരാന്‍ കഴിയുന്ന ഒരാള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്ന തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് കഴിയുമെന്ന് തങ്ങള്‍ പ്രത്യാശിച്ചിരുന്നു. എന്നാല്‍ രാഹുല്‍ അദ്ദേഹം എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധ്യ പറഞ്ഞു.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ്
സിന്ധ്യയുടെ അഭിപ്രായ പ്രകടനം. പുതിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരില്‍ ഒരാളാണ് സിന്ധ്യ.