താനെ: മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ച അച്ഛനെതിരെ കേസ്. തിത്വാല സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
മൂന്നുവയസ്സുകാരനായ മകനെ തോക്കില്‍ എങ്ങനെ ബുള്ളകള് ഇടണമെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നുമാണ് പിതാവ് പഠിപ്പിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ബന്ധുവായ ആളുടെ ലൈസന്‍സുള്ള തോക്കാണ് വീട്ടില്‍ മകനെ പഠിപ്പിക്കാനായി പിതാവ് ഉപയോഗിച്ചിരുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്തു. തിത്വാവലയില് ഇയാളുടെ സ്വന്തം സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇയാളുടെ പേരോ സ്കൂളിന്റെ പേരോ പോലീസ് വെളുപ്പെടുത്തിയിട്ടില്ല.