ബംഗളൂരു: കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജെഡിഎസ്, ബിജെപിയുമായി സഖ്യം ചേര്‍ന്നേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
ബിജെപി ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്പര്യപ്പെടുന്നതായി വ്യാഴാഴ്ച രാത്രി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജെഡിഎസ് നേതാവും ടൂറിസം മന്ത്രിയുമായ സാ റാ മഹേഷും കര്‍ണാടകയില്‍ ബിജെപിയുടെ ചുമതലയുള്ള മുരളീധര്‍ റാവുവും മുതിര്‍ന്ന എംഎല്‍എ കെഎസ് ഈശ്വരപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് കുമാരസ്വാമി പറഞ്ഞത്. ടൂറിസം മന്ത്രി സാ റാ മഹേഷിന്റെ ബിജെപി നേതാക്കളുമായുള്ള കാഷ്വല്‍ യോഗത്തിന് വലിയ പ്രാധാന്യമൊന്നും കല്പ്പിക്കേണ്ടതില്ല. എന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്.
അതേസമയം, അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ശക്തമാണെന്നും നിയമസഭാ സമ്മേളനം വളരെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.