ഹൈദരാബാദ്: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു. നരസിംഹ എന്ന് പേരുള്ള യുവാവാണ് മുങ്ങി മരിച്ചത്. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല് ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം.
പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി വെള്ളത്തില്‍ ഇറങ്ങി നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നു കൊടുത്തു. ഇതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.
നീന്താനറിയാത്ത നരസിംഹയുടെ കാല് വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.